Wednesday, March 31, 2010

Just think about it

പ്രിയപ്പെട്ടവരേ
ഒരുപാടു പണം പലതിനും ചിലവഴിക്കുന്ന നമ്മള്‍ക്ക് ജീവകാരുണ്യം എന്ന് കേള്‍ക്കുമ്പോള്‍ ഒരു അലര്‍ജി വരാന്‍ എന്താ കാര്യം? ഒരു കാര്യമേ ഉള്ളു, ഇന്ന് വരെ പണം ഇല്ലാത്തതിന്റെ വിഷമം നമ്മള്‍ അറിഞ്ഞിട്ടില്ല. സ്വന്തം അമ്മയോ, മക്കളെയോ ഹോസ്പിറ്റലില്‍ ആക്കിയിട്ട് പണം വാങ്ങാന്‍ ആരുടെ എങ്കിലും അടുത്ത ഓടിപോയ ഒരു അനുഭവം ഉണ്ടോ? മകനോ, മകള്‍ക്കോ അസുഖം കൂടുതല്‍ ആയിട്ടും പണം ഇല്ലാത്തതിന്റെ പേരില്‍ അവരെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാതിരുന്നിട്ടുണ്ടോ? പണം ഇല്ലാത്തതിന്റെ പേരില്‍ മാത്രം ചിക്ത്സ കിട്ടാതെ മരിച്ച ഒരു ബന്ധു നിങ്ങള്ക് ഉണ്ടോ? ഇതൊന്നും നിങ്ങള്‍ അനുഭവിചിട്ടില്ലേല്‍ ഓര്‍ക്കുക, നമുക്ക് ചുറ്റും ഒത്തിരി പേര്‍ ഇങ്ങനെ ജീവിക്കുന്നു. ഒരു 100 രൂപ വീതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക് ഒരു മാസം കൊടുത്തു എന്നുവച്ച്  ഒന്നും നമ്മള്‍ക്ക് നഷ്ടപെടില്ല. ഒരു ജീവിത കാലം മുഴുവന്‍ നിങ്ങള്‍ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ മക്കള്‍ ഒരു ദിവസം പുറംകാല്‍ കൊണ്ട് തൊഴിച്ചു നിങ്ങളെ വെളിയില്‍ ആക്കിയാല്‍, നിങ്ങളും ഒരു അനാഥന്‍ ആയി പോകാം. ആര്‍ക്കേലും ഇത്തിരി സഹായം ചെയ്യാം. ഇന്ന് നമ്മള്‍ തലചുറ്റി താഴെ വീഴേണ്ടത് ആയിരുന്നു, എന്നാല്‍ അതില്‍ നിന്ന് ദൈവം നമ്മെ ഒഴിവാക്കി അതിന്‍റെ കഷ്ടപാടും, പണച്ചിലവും എല്ലാം ആര്‍ക്കേലും സഹായം ആയി കൊടുക്കാന്‍ പറഞ്ഞു എന്ന് ചിന്തിക്കുക, അപ്പോള്‍ കൊടുക്കാന്‍ മനസ്സ് വരും . ചിരി വരുന്നു എങ്കില്‍, ചിരി മാറി ചിന്തിക്കുന്ന ഒരു ദിവസം വന്നേക്കാം, ചിലപ്പോള്‍ കൊടുക്കാന്‍ അല്ല വാങ്ങിക്കാന്‍ ആയിരിക്കും അന്നത്തെ അവസ്ഥ. എല്ലാവര്ക്കും നല്ലത് വരെട്ടെ എന്ന് ചിന്തിക്കുക, അതിനു വേണ്ടി കഴിയുന്നത് ചെയ്യുക. നമ്മള്‍ക്കും നല്ലത് വരും.
സ്നേഹത്തോടെ ..മനോജ്‌ മാത്യു അടൂര്‍

No comments:

Post a Comment